പുതുവര്‍ഷത്തില്‍ അധിക മധുരം നല്‍കി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

ന്യൂഡല്‍ഹി : പുതുവത്സരത്തില്‍ അധികമധുരവുമായി ഐഎസ്ആര്‍ഒയുടെ എക്സ്പോസാറ്റ് വിക്ഷേപണം വിജയത്തിലേക്ക്. ഇന്ത്യക്കും ശാസ്ത്രലോകത്തിനും ആകെ അഭിമാനമായി മാറുകയാണ് പുതിയ ദൗത്യത്തിലൂടെ ഐഎസ്ആര്‍ഒ.

ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റര്‍ ഉപഗ്രഹമായ എക്സ്പോസാറ്റാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചത്. എക്സ്പോസാറ്റിനെയും വഹിച്ചുകൊണ്ട് രാവിലെ 9.10ന് പിഎസ്എല്‍വി-സി58 കുതിച്ചുയര്‍ന്നു.

പി.എസ്.എല്‍.വി യുടെ അറുപതാം വിക്ഷേപണമാണ് പുതുവത്സര ദിനത്തില്‍ ഐ എസ് ആര്‍ ഒ നടത്തിയത്. തമോഗര്‍ത്തങ്ങളെക്കുറിച്ചുള്ള പഠനത്തിന് സഹായിക്കുന്ന ഉപഗ്രഹമാണ് എക്സ്പോസാറ്റ്.

ഐഎസ്ആര്‍ഒ കൂടാതെ, 2021 ഡിസംബറില്‍ നാസയും സമാനമായ ഒരു പഠനം നടത്തിയിരുന്നു . ഇമേജിംഗ് എക്‌സ്-റേ പോളാരിമെട്രി എക്‌സ്‌പ്ലോറര്‍ മിഷന്‍ സൂപ്പര്‍നോവ സ്‌ഫോടനങ്ങളുടെ അവശിഷ്ടങ്ങള്‍, തമോഗര്‍ത്തങ്ങള്‍, മറ്റ് പ്രപഞ്ച സംഭവങ്ങള്‍ എന്നിവ പുറപ്പെടുവിക്കുന്ന കണികാ പ്രവാഹങ്ങളെക്കുറിച്ചായിരുന്നു പഠനം.

More Stories from this section

family-dental
witywide