തിളച്ചുമറിഞ്ഞ് കേരളം: ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: വേനല്‍ച്ചൂടില്‍ പൊള്ളി കേരളം. ഇന്നും ചൂട് കൂടുമെന്ന് ജാഗ്രതാ നിര്‍ദേശം എത്തി. വയനാടും ഇടുക്കിയും ഒഴികെയുള്ള പന്ത്രണ്ട് ജില്ലകളിളും ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് ഒന്നുവരെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ സാധാരണയേക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന താപനില ജാഗ്രത പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ജില്ലകളില്‍ 38°C വരെയും, തിരുവനന്തപുരം, പത്തനംത്തിട്ട, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 37°C വരെയും, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ താപനില 36°C വരെയും ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

More Stories from this section

family-dental
witywide