
സന: ഇറാന്‍ പിന്തുണയുള്ള യെമനിലെ ഹൂത്തിവിമതര്‍ തടവിലാക്കിയ 100 പേരെ ഇന്ന് മോചിപ്പിക്കും. ഹൂത്തി പ്രിസണര്‍ അഫയേഴ്‌സ് കമ്മിറ്റി തലവന്‍ അബ്ദുള്‍ ഖാദര്‍ അല്‍ മുര്‍തദയാണ് ഇതുമായി ബന്ധപ്പെട്ട വിവരം പങ്കുവെച്ചത്. യെമന്‍ സര്‍ക്കാര്‍ സേനയിലെ 100 തടവുകാരെയാണ് ശനിയാഴ്ച മോചിപ്പിക്കുമെന്ന് ഹൂതി പ്രസ്ഥാനത്തിന്റെ നേതാവ് അബ്ദുല്‍ മാലിക് ബദര്‍ അല്‍-ദിന്‍ അല്‍ ഹൂത്തിയാണ് തീരുമാനമെടുത്തതെന്ന് മുര്‍തദ പറഞ്ഞു.
2023 ഏപ്രിലിലാണ് യെമനിലെ ഹൂതികള്‍ അവസാനമായി തടവുകാരെ മോചിപ്പിച്ചത്. അന്ന് യെമനിലെ സര്‍ക്കാര്‍ സേനയിലെ 70 അംഗങ്ങള്‍ക്കു പകരമായി 250 ഹൂതികളെ കൈമാറിയിരുന്നു.
പതിനായിരക്കണക്കിന് ആളുകളെ കൊല്ലുകയും ദശലക്ഷക്കണക്കിന് ആളുകളെ പട്ടിണിയിലാക്കുകയും ചെയ്ത യെമനിലെ സംഘര്‍ഷം സൗദി അറേബ്യയും ഇറാനും തമ്മിലുള്ള യുദ്ധമായാണ് പരക്കെ കാണുന്നത്.
Tags:















