പുലർച്ചെ മൂന്നരയ്ക്ക് യോ​ഗ, സസ്യാഹാരം; ആരോ​ഗ്യരഹസ്യം തുറന്ന് പറ‍ഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ദില്ലി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് എന്നും വാ‍ർത്തകളിലെ താരമാണ്. രാജ്യ ശ്രദ്ധ നേടിയ ഒട്ടനവധി വിധികളും ഇടപെടലുകളും നടത്തിയിട്ടുള്ള ചന്ദ്രചൂഡിന്‍റെ ചുറുചുറുക്കും ‘യുവത്വവും’ വാർത്തകളിൽ ഇടംപിടിച്ചിട്ടുണ്ട്. എന്താണ് ചന്ദ്രചൂഡിന്‍റെ ആരോഗ്യരഹസ്യം എന്നത് പലർക്കും അറിയാൻ വലിയ താത്പര്യമാണ്. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരം പറഞ്ഞ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രംഗത്തെത്തിയിരിക്കുകയാണ്. പുലർച്ചെ 3. 30 ന് യോഗ ചെയ്യുന്നതും സസ്യാഹാര ഭക്ഷണവുമാണ് തന്റെ ആരോ​ഗ്യരഹസ്യമെന്നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറയുന്നത്.

ജോലി സംബന്ധമായ സമ്മർദ്ദത്തെ നേരിടാൻ സമഗ്രമായ ജീവിതശൈലി നയിക്കണമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സുപ്രീം കോടതിയിൽ ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെന്‍റർ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോ​ഗ്യകരമായ ജീവിത ശൈലിയുടെ പ്രാധാന്യം ജഡ്ജിമാർക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമല്ല, മുഴുവൻ സുപ്രീം കോടതി ജീവനക്കാരുടെയും ക്ഷേമത്തിന് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.

പുലർച്ചെ 3:30 ന് ഞാൻ യോഗ ചെയ്യാനായി ഉണരും. കഴിഞ്ഞ 5 മാസമായി ഞാൻ ഒരു സസ്യാഹാര ഭക്ഷണക്രമമാണ് പിന്തുടരുന്നത്. ഞാൻ ഒരു സമഗ്രമായ ജീവിതശൈലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ശ്രമിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. സുപ്രീം കോടതിയിലെ 34 ജഡ്ജിമാർ ഉൾപ്പെടെ ജീവനക്കാർ നേരിടുന്ന സമ്മർദ്ദത്തെക്കുറിച്ചും ചീഫ് ജസ്റ്റിസ് വാചാലനായി.

ഏകദേശം ഒരു വർഷം മുമ്പ് ഞാൻ പഞ്ചകർമ്മയ്ക്ക് വിധേയനായി. ഇപ്പോൾ അത് വീണ്ടും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ജഡ്ജിമാർക്കും അവരുടെ അടുത്ത കുടുംബങ്ങൾക്കും മാത്രമല്ല, സ്റ്റാഫ് അംഗങ്ങൾക്കും ഒരു സമഗ്രമായ ജീവിതശൈലി പിന്തുടരേണ്ടത് പ്രധാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അഭിഭാഷക സമൂഹത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ആയുഷ് ഹോളിസ്റ്റിക് വെൽനസ് സെന്‍റർ, ജഡ്ജിമാരടക്കമുള്ള സുപ്രീം കോടതിയിലെ ജീവനക്കാരുടെയും കുടുംബങ്ങളുടെയും ആയുർവേദത്തെ അടിസ്ഥാനമാക്കിയുള്ള ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്.

Yoga and Vegan Diet, Chief Justice Chandrachud’s Key To Fitness

More Stories from this section

family-dental
witywide