നിങ്ങൾ നിയമത്തിന് അതീതരല്ല: ഇ.ഡിയെ രൂക്ഷമായി വിമർശിച്ച് ഡൽഹി കോടതി

ന്യൂഡൽഹി: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ രൂക്ഷമയാി വിമർശിച്ച് ഡൽഹി കോടതി. ഇ.ഡി നിയമത്തിന് അതീതരല്ലെന്നും, സാധാരണ പൗരന്മാർക്കെതിരെ പ്രവർത്തിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. 2002 ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ സെക്ഷൻ 50 പ്രകാരം സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ ഏജൻസിക്ക് നിർദേശം നൽകിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഇന്ത്യയെപ്പോലുള്ള ഒരു ജനാധിപത്യരാജ്യത്ത്, ഭരണകൂടത്തിന് ചില കടമകൾ ഉള്ളതുപോലെ പൗരന്മാർക്ക് അവകാശങ്ങളുണ്ടെന്നും കോടതി ഓർമിപ്പിച്ചു. ശക്തരായ നേതാക്കളും നിയമങ്ങളും ഏജൻസികളും പൊതുവെ അവർ സംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന പൗരന്മാരെ കടിച്ചുകീറുകയാണ് ചെയ്യുന്നതെന്നും ഡൽഹിയിലെ റോസ് അവന്യൂ കോടതി ജഡ്ജി നിരീക്ഷിച്ചു.

തനിക്ക് അനുവദിച്ച ഇടക്കാല ജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് വ്യവസായി അമിത് കത്യാൽ സമർപ്പിച്ച ഹർജിയിൽ ഏപ്രിൽ 30 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി ഈ നിരീക്ഷണങ്ങൾ നടത്തിയത്.

More Stories from this section

dental-431-x-127
witywide