കൊല്ലത്ത് യുവതിയും യുവാവും ആലിംഗനബദ്ധരായി ട്രെയിനിനു മുന്നിൽ ചാടി മരിച്ചു. കല്ലുംതാഴം റെയിൽവേ ഗേറ്റിനു സമീപം, പാൽക്കുളങ്ങര തെങ്ങയ്യത്ത് ക്ഷേത്രത്തിനും ഈഴവപാലത്തിനും ഇടയിലായിരുന്നു അപകടം. ഗാന്ധിധാം എക്സ്പ്രസാണ് ഇടിച്ചത്.
സമീപവാസികൾ വിവരം അറിയച്ചത് അനുസരിച്ച് സ്ഥലത്തെത്തിയ കിളികൊല്ലൂർ പൊലീസ് മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
റെയിൽവെ ട്രാക്കിലൂടെ നടന്ന ഇരുവരും ട്രെയിൻ വരുന്നതു കണ്ടപ്പോൾ പരസ്പരം കെട്ടിപ്പിടിച്ചു നിന്നതായും ട്രെയിൻ ഇവരെ ഇടിച്ചുതെറിപ്പിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. അപകടത്തെ തുടർന്ന് തൊട്ടുപിന്നാലെ എത്തിയ ട്രെയിനുകളും പിടിച്ചിട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Young lovers dies by train run over