
കോഴിക്കോട്: ബംഗാളി നടിയുടെ ലൈംഗികാതിക്രമണ പരാതിക്ക് പിന്നാലെ ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം നഷ്ടമായ സംവിധായകൻ രഞ്ജിത്തിനെതിരെ വീണ്ടും ലൈംഗിക പീഡന പരാതി. ഇക്കുറി കോഴിക്കോട് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയിൽ അവസരം ചോദിച്ചെത്തിയ തന്നെ 2012 ൽ ബാംഗ്ലൂരിൽ വച്ച് സംവിധായകൻ രഞ്ജിത്ത് പീഡനത്തിന് ഇരയാക്കിയെന്നാണ് യുവാവിന്‍റെ പരാതി. സിനിമ മേഖലയിലെ പരാതികൾ അന്വേഷിക്കാൻ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘത്തിന് യുവാവ് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ ഇതുവരെയും യുവാവിന്‍റെ പരാതിയിൽ കേസെടുത്തിട്ടില്ലെന്നാണ് വിവരം.
Tags: