
ന്യൂഡല്‍ഹി: ബോഡി ബില്‍ഡിംഗിന് സിങ്ക് സഹായിക്കുമെന്നറിഞ്ഞ യുവാവ് വിഴുങ്ങിയത് 39 നാണയങ്ങളും 37 കാന്തങ്ങളും. 20 ദിവസത്തിലേറെയായി തുടര്‍ച്ചയായി ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിന്റെ പരാതിയുമായി 26 കാരനായ രോഗി സര്‍ ഗംഗാ റാം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആഹാരം കഴിക്കാനാവാതെ അവശനിലയിലാണ് രോഗി എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന്, ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയിലൂടെ യുവാവിന്റെ കുടലില്‍ നിന്നും 39 നാണയങ്ങളും കാന്തങ്ങളും പുറത്തെടുത്തു. യുവാവിന് മാനസിക പ്രശ്‌നമുള്ളതായും ഇതിന് ചികിത്സ തേടിയിരുന്നതായും വിവരമുണ്ട്. ശരീരഘടനയ്ക്ക് സിങ്ക് സഹായിക്കുമെന്ന് അറിഞ്ഞ യുവാവ് നാണയങ്ങളും കാന്തങ്ങളും വിഴുങ്ങിയതായാണ് ഡോക്ടര്‍മാരോട് പറഞ്ഞത്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി നാണയങ്ങളും കാന്തങ്ങളും ഇയാള്‍ കഴിക്കുന്നുണ്ടായിരുന്നുവെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു.














