എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍; മൃതദേഹത്തില്‍ മുറിവുകള്‍

കൊച്ചി: എളമക്കരയില്‍ നടുറോഡില്‍ യുവാവ് മരിച്ചനിലയില്‍. മാരോട്ടിച്ചുവട് പാലത്തിന് താഴെ താമസിക്കുന്ന പ്രവീണ്‍ എന്ന യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പ്രദേശവാസികള്‍ ഇന്ന് പുലര്‍ച്ചെയാണ് നടുറോഡില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹത്തില്‍ മുറിവുകളുണ്ട്. കൊലപാതകമാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ഇന്നലെ രാത്രി അടിപിടിയുടേയോ വഴക്കോ മറ്റോ ഉണ്ടായോ എന്നും അതിന്റെ തുടര്‍ച്ചയായാണോ മരണം സംഭവിച്ചതെന്നും പൊലീസ് അന്വേഷിച്ച് വരികയാണ്.

Also Read

More Stories from this section

family-dental
witywide