
പാലക്കാട്: ലഹരിക്കേസില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്ത പ്രതി ലോക്കപ്പില്‍ തൂങ്ങിമരിച്ച നിലയില്‍. ഇടുക്കി സ്വദേശി ഷോജോ ജോണ്‍ (55) ആണ് മരിച്ചത്. ഇന്നു രാവിലെ എഴു മണിയോടെ പാലക്കാട് എക്‌സൈസ് റേഞ്ച് ഓഫിസിലാണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അതേസമയം, ഭര്‍ത്താവ് ആത്മഹത്യ ചെയ്യില്ലെന്നും സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ആരോപിച്ച് ഭാര്യ എത്തി. എക്‌സൈസ് ഓഫിസില്‍വെച്ച് ആത്മഹത്യ ചെയ്തതാണെങ്കില്‍ അവിടെ ആരും കണ്ടില്ലേ എന്നും എത്രപ്രതികള്‍ പോകുന്നതാണ് തന്റെ ഭര്‍ത്താവ് മാത്രം ആത്മഹത്യ ചെയ്യാന്‍ എന്താണ് കാരണമെന്നും ഭാര്യ ജ്യോതി ചോദിക്കുന്നു.
എന്നാല്‍ ആരോപണങ്ങള്‍ തള്ളിയ പാലക്കാട് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍, പ്രതി തൂങ്ങിമരിച്ച സംഭവത്തില്‍ അന്വേഷണം തുടങ്ങിയതായും സ്റ്റേഷനകത്തെ സിസിടിവി ക്യാമറയില്‍ ഷോജോ തൂങ്ങിമരിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടെന്നും അറിയിച്ചു.
ഇന്നലെയാണ് രണ്ടു കിലോ ഹഷീഷുമായി ഇയാളെ വാടകവീട്ടില്‍നിന്ന് പിടികൂടിയത്. ഷോജോയുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
.










