ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരി വൈ.എസ്. ശർമിള കോൺഗ്രസിലേക്ക്

ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയും വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളുമായ വൈ.എസ്. ശർമിള കോൺഗ്രസിൽ ചേരുമെന്ന് സൂചന. ജനുവരി നാലാം തിയതി ശർമിള പാർട്ടിയിൽ അംഗത്വമെടുത്തേക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു.

വൈ.എസ്.ആർ തെലങ്കാനാ പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയുമാണ് യദുഗുരി സന്ദിന്തി ശർമിള റെഡ്ഡി. തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) ആധിപത്യം അവസാനിപ്പിച്ച് തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഗംഭീര വിജയം നേടി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ സംഭവവികാസം.

അതിനിടെ, ഇന്ന് രാവിലെ 11 മണിക്ക് എല്ലാ പാർട്ടി നേതാക്കളുമായും വൈഎസ് ശർമിള യോഗം വിളിച്ചിട്ടുണ്ട്. യോഗത്തിൽ പാർട്ടി ലയനവും ഭാവി പ്രവർത്തനങ്ങളും ചർച്ച ചെയ്തേക്കും.

തെലങ്കാനയിൽ അടുത്തിടെ സമാപിച്ച നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വൈ എസ് ശർമിള കോൺഗ്രസ് പാർട്ടിക്ക് പിന്തുണ ആവർത്തിച്ചിരുന്നു.

നവംബർ 30ന് നടന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ വൈ.എസ്. ശർമിള മത്സരിക്കാൻ വിസ്സമ്മതിക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide