
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യൂസ്‍വേന്ദ്ര ചഹലിന്റെ ഭാര്യ ധനശ്രീ വർമ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രം സോഷ്യൽമീഡിയയിൽ വൈറലായതിന് പിന്നാലെ രൂക്ഷ വിമർശനം. സുഹൃത്തും കോറിയോഗ്രഫറുമായ പ്രതീക് ഉടേക്കറാണ് ധനശ്രീക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ചത്. പിന്നാലെ ധനശ്രീക്കെതിരെയും പ്രതീകിനെതിരെയും വിമർശനമുയർന്നു. സുഹൃത്തിനൊപ്പമുള്ള ഇത്തരം ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് കുടുംബ ജീവിതത്തെ ബാധിക്കുമെന്നായിരുന്നു പ്രധാന വിമർശനം.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ധനശ്രീ, ഡോക്ടറും ഡാൻസറുമാണ്. ഈയടുത്ത് റിയാലിറ്റി ഷോയുടെ ഫൈനൽ റൗണ്ട് വരെ ധനശ്രീ എത്തി. ധനശ്രീക്ക് വോട്ട് ചെയ്യണമെന്ന് ചെഹൽ ആരാധകരോട് ആവശ്യപ്പെട്ടത് വൈറലായിരുന്നു. 2020ലാണ് ചെഹലും ധനശ്രീയും വിവാഹിതരായത്. ധനശ്രീയുടെ അക്കാദമിയിൽ നൃത്തം പഠിക്കാൻ എത്തിയപ്പോഴാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാകുന്നതും.
അതിനിടെ ചെഹലും ധനശ്രീയും വേർപിരിയുകയാണെന്ന് അഭ്യൂഹങ്ങൾ വ്യാപകമായിരുന്നു. ഇതിനെതിരെ രൂക്ഷമായാണ് ധനശ്രീ പ്രതികരിച്ചത്. ഐപിഎൽ ടൂർണമെന്റിനുള്ള ഒരുക്കത്തിലാണ് ചഹൽ. മലയാളി താരം സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ താരമാണ് ചെഹൽ.
Yuzvendra chahal’s wife Dhanasree varma pic with boy friend goes viral













