
ഒട്ടാവ: കാനഡയിൽ സ്ഥിരതാമസമാക്കുന്നത് ആഗ്രഹിക്കുന്നവർക്ക് കടുത്ത തിരിച്ചടി നൽകി കനേഡിയൻ സർക്കാർ തീരുമാനം. സ്ഥിര താമസത്തിനുള്ള ഫീസ് 12 ശതമാനം വർധിപ്പിക്കാൻ തീരുമാനിച്ചു. കാനഡയിലെ ഇന്ത്യക്കാരാണ് ഏറ്റവും കൂടുതൽ സ്ഥിരതാമസക്കുന്ന വിഭാഗം. സ്ഥിര താമസം എന്നത് യുഎസിലെ ഒരു ഗ്രീൻ കാർഡിന് സമാനമായ ഒന്നാണ്. പുറമെ, കൂടാതെ കനേഡിയൻ പൗരത്വത്തിലേക്കുള്ള വഴിയുമാണ് സ്ഥിരതാമസം.
താമസിയാതെ, കനേഡിയൻ സ്ഥിരതാമസക്കാരാകാൻ ആഗ്രഹിക്കുന്ന വ്യക്തികൾ ഉയർന്ന ഫീസ് നൽകേണ്ടിവരും. പുതിയ ഫീസ് 2026 മാർച്ച് വരെ ബാധകമാണ്. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് അനുസരിച്ച്, ‘സ്ഥിര താമസ ഫീസ്’ നിലവിലുള്ള 515 കനേഡിയൻ ഡോളരിൽ നിന്ന് 575 ആയി വർധിപ്പിച്ചു. ആശ്രിതരായ കുട്ടികളെ ഫീസിൽ നിന്ന് ഒഴിവാക്കി. ഫെഡറൽ സ്‌കിൽഡ് വർക്കർ പ്രോഗ്രാം (എക്‌സ്‌പ്രസ് എൻട്രി മൊഡ്യൂളിന് കീഴിൽ വരുന്ന) സ്ഥിര താമസ കുടിയേറ്റത്തിനും അപേക്ഷാ ഫീസ് വർദ്ധിപ്പിച്ചിട്ടുണ്ട്.
കൂടാതെ ക്യൂബെക്ക് സ്‌കിൽഡ് വർക്കേഴ്‌സ് പ്രോഗ്രാം, അറ്റ്‌ലാൻ്റിക് ഇമിഗ്രേഷൻ ക്ലാസ്, ഇക്കണോമിക് പൈലറ്റ് പ്രോഗ്രാമുകൾ എന്നിവയുടെയും ഫീസ് വർധിപ്പിക്കും. 850 കനേഡിയൻ ഡോളറിൽ നിന്ന് 950-ലേക്കായിരിക്കും വർധനവ്. പങ്കാളിക്കും ഇതേ ഫീസ് നിരക്ക് ബാധകമാണ്. ആശ്രിതരായ കുട്ടികളുടെ ഫീസ് 230 ഡോളറിൽ നിന്ന് 260 ആയി പരിഷ്കരിക്കും.
canada increase permanent resident fees












