
സിയാറ്റിൽ: വാഷിംഗ്ടണിലെ ബർലിംട്ടണിലുള്ള പ്രശസ്തമായ വെസ്റ്റ്ലാൻഡ് ഡിസ്റ്റിലറിയിൽ നിന്ന് ഏകദേശം 1 കോടി രൂപ (1 ദശലക്ഷം ഡോളർ) മൂല്യമുള്ള 12,000 ബോട്ടിലുകൾ വിസ്കി കവർച്ച ചെയ്യപ്പെട്ടതായി റിപ്പോർട്ടുകൾ. ജൂലൈ 31-നായിരുന്നു കവർച്ച നടന്നത്. ഔദ്യോഗിക രേഖകൾ കൈവശമുള്ളതായി കാണിച്ച് ഒരാൾ ഫ്രെയ്റ്റ് ട്രക്കുമായി ഡിസ്റ്റിലറിയിലെ വെയർഹൗസിൽ എത്തി ഔദ്യോഗികമായി വിസ്കി ഏറ്റെടുക്കുകയായിരുന്നു. എന്നാൽ ഒഴാഴ്ച കഴിഞ്ഞിട്ടും വിസ്കികൾ ന്യൂജേഴ്സിയിൽ എത്താതെയിരുന്നപ്പോഴാണ് കവർച്ച പുറത്തറിഞ്ഞത്. സ്കാജിറ്റ് വാലി ഷെരിഫ് ഓഫീസാണ് ഈ അപൂർവമായ മദ്യക്കവർച്ച അന്വേഷിക്കുന്നത്.
മോഷ്ടിക്കപ്പെട്ടതിൽ വെസ്റ്റ്ലാൻഡിന്റെ പ്രശസ്തമായ 10-വർഷം പഴക്കമുള്ള സിംഗിൾ മാൾട്ട് വിസ്കിയും ഉൾപ്പെട്ടിട്ടുണ്ട്. ഇത് പുനരുത്പാദിപ്പിക്കാൻ കഴിയാത്തതുമായ, അതിവിശേഷപ്പെട്ട ഉൽപ്പന്നമാണ്. നൂറുകണക്കിന് മണിക്കൂർ ഇതിനായി ചെലവഴിച്ചുവെന്നും നടന്നത് വ്യാജ കയറ്റുമതി തട്ടിപ്പ് ആണെന്നും വെസ്റ്റ്ലാൻഡ് ഡിസ്റ്റിലറിയുടെ മാനേജിംഗ് ഡയറക്ടർ ജേസൺ മൂർ വ്യക്തമാക്കി. നിലവിൽ കമ്പനിവിതരണ ശൃംഖലയിലേക്കുള്ള സുരക്ഷ നടപടികൾ ശക്തമാക്കുകയും ചെയ്തു.
അതേസമയം, കവർച്ച ചെയ്യപ്പെട്ട ബോട്ടിലുകൾ വിപണിയിൽ എത്തിക്കാൻ മോഷ്ടാക്കൾക്ക് പ്രയാസമാണെന്ന് വിസ്കി വിദഗ്ധനും WhiskyCast പോഡ്കാസ്റ്റ് ഹോസ്റ്റുമായ മാർക്ക് ഗില്ലസ്പി പറഞ്ഞു ഈ വിസ്കി അപൂർവമാണ്. വിസ്കി അഡ്വക്കേറ്റ് മാസിക ലോകത്തിലെ മൂന്നാമത്തെ മികച്ച വിസ്കിയായി ഈ വിസ്കിയെ തിരഞ്ഞെടുത്തിരുന്നു. ഈ വീ വിസ്കി എല്ലാ വർഷവും സോൾഡ് ഔട്ട് ആകാറുള്ളതായും, ഇപ്പോഴത്തെ കവർച്ച കാരണം ബാക്കിയായ ബോട്ടിലുകളുടെ വില പിന്നെയും ഉയരാനുള്ള സാധ്യതയുണ്ടെന്നും ഗില്ലസ്പി പറഞ്ഞു. ആരെങ്കിലും നിങ്ങളോട് വെസ്റ്റ്ലാൻഡ് വീസ്കിയുടെ ഒരു കെയ്സ് വിൽക്കാൻ ശ്രമിച്ചാൽ, പോലീസ് വിളിക്കണമെന്നും ഗില്ലസ്പി കൂട്ടിച്ചേർത്തു.