ജപ്പാനിൽ 10 അടി വരെ ഉയരത്തിൽ സുനാമി തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യത; 7.6 തീവ്രത രേഖപ്പെടുത്തി ശക്തമായ ഭൂചലനം, രാജ്യത്ത് അതീവ ജാഗ്രത

ടോക്കിയോ: ജപ്പാന്റെ വടക്കൻ തീരപ്രദേശത്ത് റിക്ടർ സ്കെയിലിൽ 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പമുണ്ടായതിന് പിന്നാലെ സുനാമി മുന്നറിയിപ്പ്. ഡിസംബർ 7 ഞായറാഴ്ചയാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേയും ജാപ്പനീസ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ജപ്പാൻ കാലാവസ്ഥാ ഏജൻസി പുറപ്പെടുവിച്ച പ്രാഥമിക മുന്നറിയിപ്പ് പ്രകാരം, വടക്കുകിഴക്കൻ തീരത്ത് 3 മീറ്റർ (ഏകദേശം 10 അടി) വരെ ഉയരമുള്ള സുനാമി തിരമാലകൾ എത്തിച്ചേരാൻ സാധ്യതയുണ്ട്.

ഹൊക്കൈഡോയും ആവോമോറി പ്രദേശങ്ങളിലുമാണ് ഭൂകമ്പത്തിന്റെ കേന്ദ്രം സ്ഥിരീകരിച്ചിരിക്കുന്നത്.
തിരമാലകളുടെ തീവ്രതയും സാധ്യമായ നാശനഷ്ടങ്ങളും തുടർന്ന് വിലയിരുത്തുന്നതിനിടെ, തീരപ്രദേശത്തെ നിവാസികൾ ഉടൻ തന്നെ ഉയർന്ന പ്രദേശങ്ങളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറാൻ അടിയന്തര ഏജൻസികൾ നിർദേശിച്ചു. ഇതുവരെ ആളപായമോ വലിയ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾക്കായി ജപ്പാൻ കാലാവസ്ഥാ അതോറിറ്റിയുടെ അപ്ഡേറ്റുകൾക്ക് കാത്തിരിക്കുകയാണെന്ന് എഎഫ്പി റിപ്പോർട്ട് ചെയ്തു.

More Stories from this section

family-dental
witywide