
ന്യൂഡല്‍ഹി : കുവൈറ്റില്‍ വിഷമദ്യം കഴിച്ച് മലയാളികള്‍ ഉള്‍പ്പെടെ പത്ത് പ്രവാസികള്‍ മരിച്ചതായി വിവരം. അഹമ്മദി ഗവര്‍ണറേറ്റിലെ പല ഇടത്തായാണ് സംഭവം. മരിച്ചവര്‍ എല്ലാം പ്രവാസികളാണെന്നാണ് പുറത്തുവരുന്ന വിവരം. നിരവധി പേര്‍ ഗുരുതരാവസ്ഥയിലാണ്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ഗള്‍ഫ് മേഖലയില്‍ പൂര്‍ണ്ണ മദ്യനിരോധമുള്ള രാജ്യമാണ് കുവൈറ്റ്. അനധികൃതമായി നിര്‍മിച്ച മദ്യമാണ് ഇവര്‍ കുടിച്ചതെന്നാണ് നിഗമനം. മദ്യത്തില്‍ നിന്ന് വിഷബാധ ഏറ്റതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇവര്‍ക്ക് മദ്യം എവിടെ നിന്നും ലഭിച്ചെന്ന് വ്യക്തമല്ല.
മരിച്ചവരുടെ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. ഫര്‍വാനിയ ജഹ്‌റ, അദാന്‍ തുടങ്ങിയ ആശുപത്രികളില്‍ 15 ഓളം പേരെയാണ് പ്രവേശിപ്പിച്ചത്. ഇതില്‍ 10 പേര്‍ മരണമടഞ്ഞെന്നാണ് വിവരം. പലര്‍ക്കും കാഴ്ച്ച നഷ്ടപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്.