
തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ള സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തു. കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കും. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സംസ്ഥാനവ്യാപകമായി അന്വേഷണം നടത്താനുള്ള അധികാരം കണക്കിലെടുത്താണ് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്.
ഉണ്ണികൃഷ്ണൺ പോറ്റിയും സഹായികളും ദേവസ്വം ഉദ്യോഗസ്ഥരും ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസ്. കവർച്ച, വ്യാജരേഖ ചമയ്ക്കൽ, വിശ്വാസവഞ്ചന, ഗൂഡാലോചന എന്നീ കുറ്റങ്ങൾ ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് ഉടൻ കടക്കുമെന്നാണ് സൂചന.