
ന്യൂഡല്‍ഹി : ഈ വര്‍ഷം ജനുവരി മുതല്‍ യുഎസില്‍ നിന്ന് 1,080 ഇന്ത്യക്കാരെ നാടുകടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം. കുടിയേറ്റ വിഷയങ്ങളില്‍, പ്രത്യേകിച്ച് നിയമവിരുദ്ധ പദവിയിലുള്ള ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്ന കാര്യത്തില്‍, ഇന്ത്യയ്ക്ക് അമേരിക്കയുമായി അടുത്ത സഹകരണമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 1080 പേരില്‍ ഏകദേശം 62 ശതമാനം പേരും വാണിജ്യ വിമാനങ്ങള്‍ വഴിയാണ് മടങ്ങിയതെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
‘കുടിയേറ്റ വിഷയങ്ങളില്‍, നിയമവിരുദ്ധ പദവിയിലുള്ളവരോ നിയമവിരുദ്ധമായി യാത്ര ചെയ്യുന്നവരോ ആയ ഇന്ത്യന്‍ പൗരന്മാരെ നാടുകടത്തുന്നതില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ അടുത്ത സഹകരണമുണ്ട്. അവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ലഭിച്ചുകഴിഞ്ഞാല്‍ ഞങ്ങള്‍ അവരെ തിരികെ കൊണ്ടുപോകുന്നു’- വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.