
ന്യൂഡൽഹി : ദക്ഷിണാഫ്രിക്കയിലുണ്ടായ കൂട്ടവെടിവയപ്പിൽ മൂന്ന് കുട്ടികൾ ഉൾപ്പെടെ 11 പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. തലസ്ഥാനമായ പ്രിട്ടോറിയയ്ക്ക് സമീപമുള്ള ഒരു അനധികൃത മദ്യശാലയിലായിരുന്നു സംഭവം. ഇവരുടെ വിശദാംശങ്ങൾ പൊലീസ് പുറത്തു വിട്ടിട്ടില്ല. മൂന്ന്, 12 വയസുകാരായ ആൺകുട്ടികളും, 16 വയസ്സുള്ള ഒരു പെൺകുട്ടിയുമാണ് കൊല്ലപ്പെട്ട കുട്ടികൾ.
പ്രിട്ടോറിയയുടെ പടിഞ്ഞാറുള്ള സോൾസ്‌വില്ലെയിലെ ലൈസൻസില്ലാതെ പ്രവർത്തിച്ച ബാറിൽ ശനിയാഴ്ച പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. അപരിചിതരായ മൂന്ന് തോക്കുധാരികൾ ആളുകൾ മദ്യപിക്കുന്ന സ്ഥലത്തെത്തി വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് പ്രതികൾക്കായി തിരച്ചിൽ നടത്തുന്നതായി പൊലീസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഉയർന്ന കൊലപാതക നിരക്കുള്ള രാജ്യമാണ് ദക്ഷിണാഫ്രിക്ക, 2024 ൽ 26,000 ൽ അധികം ആളുകളെയാണ് ഇവിടെ കൊലപ്പെടുത്തിയത്. ഒരു ദിവസം ശരാശരി 70 ൽ കൂടുതൽ പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്.
11 people including three children were killed and 14 were injured in a mass shooting in South Africa









