
ബെയ്ജിങ് : ഭൂചലനങ്ങള്‍ രേഖപ്പെടുത്തുന്നതിനായി സ്ഥാപിച്ച ഉപകരണങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനായി ചൈനയില്‍ പരീക്ഷണ ഓട്ടം നടത്തിയ ട്രെയിന്‍ ഇടിച്ച് അപകടം. 11 റെയില്‍വേ ജീവനക്കാര്‍ മരിച്ചു. രണ്ടു ജീവനക്കാര്‍ക്ക് സാരമായി പരുക്കേറ്റിട്ടുമുണ്ട്.ചൈനയിലെ യുനാന്‍ പ്രവിശ്യയിലെ കുന്മിങ് പട്ടണത്തില്‍ പരീക്ഷണയോട്ടം നടത്തുകയായിരുന്ന ട്രെയിനാണ് അപകടമുണ്ടാക്കിയത്.
ഈ ട്രെയിന്‍ കുന്മിങ് പട്ടണത്തിനരികിലെ ട്രാക്കില്‍ വച്ച് നിര്‍മാണത്തൊഴിലാളികളെ ഇടിക്കുകയായിരുന്നു. വളഞ്ഞ ട്രാക്ക് ആയതിനാല്‍ അപ്രതീക്ഷിതമായി ട്രെയിന്‍ എത്തിയത് തൊഴിലാളികളുടെ ശ്രദ്ധയില്‍ പെട്ടില്ല. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു ദശാബ്ദത്തിനിടെ ചൈനയിലുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ അപകടമാണിത്.
11 workers killed after train hits them during test run in China; authorities announce investigation















