ഹൂസ്റ്റൺ: ഡോർബെൽ ഡിച്ച്’ എന്ന ഗെയിം കളിക്കുന്നതിനിടെ 11 വയസ്സുകാരൻ വെടിയേറ്റ് മരിച്ചു. ഗെയിമിൽ വീട്ടിലെ ഡോർബെൽ അടിച്ച ശേഷം ഓടിപ്പോകുന്നതിനിടെയാണ് സംഭവം. കുട്ടി ഡോർബെൽ അടിച്ച ശേഷം വീട്ടിൽ നിന്ന് ഓടുന്നതിനിടെയാണ് വെടിയേറ്റതെന്ന് സംഭവത്തിലെ ദൃക്സാക്ഷി പറഞ്ഞു.
കുട്ടിയെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്‌ഥിരീകരിക്കുകയായിരുന്നു. ഹൂസ്‌റ്റണിലെ 9700 ബ്ലോക്ക് ഓഫ് റേസിൻ സ്ട്രീറ്റിലെ വീട്ടിൽ ശനിയാഴ്‌ച രാത്രി 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചുവെന്നും പൊലീസ് പറഞ്ഞു. കുട്ടികൾ കൂട്ടമായിട്ടാണ് ഈ ഗെയിം കളിച്ചിരുന്നതെന്നും സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.















