തെരുവുകള്‍ മൃതദേഹങ്ങള്‍ക്കൊണ്ട് നിറഞ്ഞു, റിയോ ഡി ജനീറോയില്‍ ലഹരിമാഫിയയ്‌ക്കെതിരായ പൊലീസ് വേട്ടയില്‍ 132 മരണം

സാവോ പോളോ : ലഹരിമാഫിയയ്‌ക്കെതിരെ പൊലീസും സൈന്യവും ചേര്‍ന്ന് നടത്തിയ റെയ്ഡിനിടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഉയരുന്നു. ബ്രസീലിലെ റിയോ ഡി ജനീറോയില്‍ പൊലീസ് വേട്ടയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 132 ആയി. റിയോയിലെ പെന്‍ഹയിലുള്‍പ്പെടെ നിരത്തുകളില്‍ പലയിടങ്ങളിലും മൃതദേഹങ്ങളെക്കൊണ്ടു നിറഞ്ഞിരിക്കുകയാണ്. ഇത് കൂട്ടക്കുരുതിയാണെന്ന് ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. പൊലീസും സൈനികരും ഉള്‍പ്പെടെ 2500 ഉദ്യോഗസ്ഥരാണ് ചൊവ്വാഴ്ച റെയ്ഡ് നടത്തിയത്.

ഒരു വര്‍ഷത്തിലേറെയായി ഈ ഓപ്പറേഷന്‍ ആസൂത്രണം ചെയ്തിരുന്നുവെന്നു റിയോയുടെ സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. സമീപ വര്‍ഷങ്ങളിലെ ഏറ്റവും വലിയ കുറ്റകൃത്യ വിരുദ്ധ നീക്കങ്ങളിലൊന്നായാണ് ഈ റെയ്ഡിനെ ഉദ്യോഗസ്ഥര്‍ വിശേഷിപ്പിച്ചത്. പരിശോധനയ്ക്കിടെ കുറഞ്ഞത് 81 പേരെ അറസ്റ്റ് ചെയ്തു, ഓപ്പറേഷന്‍ തുടരുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഗുണ്ടാ സംഘത്തില്‍ നിന്നും 42 റൈഫിളുകള്‍ പിടിച്ചെടുത്തതായും അധികൃതര്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. COP30 എന്നറിയപ്പെടുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയുമായി ബന്ധപ്പെട്ട ആഗോള പരിപാടികള്‍ക്ക് നഗരം ആതിഥേയത്വം വഹിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഗുണ്ടാ സംഘത്തെ ലക്ഷ്യമിട്ടുള്ള ഈ റെയ്ഡ് നടത്തിയത്.

132 dead in police crackdown on drug mafia in Rio de Janeiro

More Stories from this section

family-dental
witywide