
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ പ്രശസ്ത വിനോദസഞ്ചാര ദ്വീപായ ബാലിയില്‍ കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 14 പേര്‍ മരിച്ചു. കാണാതായ ആറ് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ വീടുകളും ഹോട്ടലുകളുമടക്കം നിരവധി കെട്ടിടങ്ങള്‍ വെള്ളത്തിലായതായും ഡെന്‍പാസര്‍, ജെംബ്രാണ, ഗിയാന്‍യാര്‍, ക്ലുങ്കുങ്, ബദുങ്, തബാനന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചതായും അധികൃതര്‍ പറഞ്ഞു.
ദ്വീപിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവര്‍ത്തനം തടസ്സപ്പെട്ടു. പ്രധാന റോഡുകളിലെ ഗതാഗതവും തടസ്സപ്പെട്ടു. ചില പ്രദേശങ്ങളില്‍ മണ്ണിടിച്ചിലുകളും ഉണ്ടായതും വെല്ലുവിളിയായി. നദികള്‍ കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴുകിപ്പോയപ്പോഴാണ് മിക്ക മരണങ്ങളും സംഭവിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി. 500 ലധികം പേരെ സ്‌കൂളുകളിലേക്കും പള്ളികളിലേക്കും മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്.
അതേസമയം, മഴ നിലച്ചതോടെ മിക്ക പ്രദേശങ്ങളിലും ജലനിരപ്പ് താഴുന്നുണ്ട്. തെരുവുകളില്‍ നിന്ന് ചെളി, അവശിഷ്ടങ്ങള്‍, പാറകള്‍ എന്നിവ നീക്കം ചെയ്യാന്‍ 500 ഓളം സൈനികരെ വിന്യസിച്ചിട്ടുണ്ട്.