ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങി, 162 കുട്ടികളും അധ്യാപകരും ഒരു രാത്രി മുഴുവന്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍…

ജാര്‍ഖണ്ഡില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് സ്‌കൂള്‍ കെട്ടിടം മുങ്ങിയതോടെ ഒരു രാത്രിമുഴുവനും 162 കുട്ടികളും അധ്യാപകരും കഴിഞ്ഞത് സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍. രാജ്യത്തെത്തന്നെ നടുക്കിയേക്കാവുന്ന വലിയൊരു ദുരന്തത്തില്‍ നിന്നുമാണ് ഇതോടെ ഇവര്‍ രക്ഷനേടിയത്. മരണത്തെ മുഖാമുഖം കണ്ട് അധ്യാപകരെയും വിദ്യാര്‍ത്ഥി സംഘത്തെയും പുലര്‍ച്ചെ അഞ്ചരയോടെ പൊലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ആസ്ബസ്റ്റോസ് ഷീറ്റിലാണ് ഇത്രയും കുട്ടികളും അധ്യാപകരും 5 മണിക്കൂറോളം മഴനനഞ്ഞ് ഇരുന്നത്.

ജാര്‍ഖണ്ഡിലെ ഈസ്റ്റ് സിങ്ഭും ജില്ലയില്‍ പന്ദ്രോഷോളിയിലെ ലവ്കുശ് റസിഡന്‍ഷ്യല്‍ സ്‌കൂളിലെ കുട്ടികളാണ് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിയത്. സമീപത്തെ ഗുദ്ര നദിയില്‍ വെള്ളം പൊങ്ങിയതോടെ അധ്യാപകര്‍ ഉറങ്ങുകയായിരുന്ന കുട്ടികളെ ഉണര്‍ത്തി മേല്‍ക്കൂരയിലേക്ക് കയറ്റുകയായിരുന്നു. പുലര്‍ച്ചെ 4 മണിയോടെ സ്‌കൂള്‍ കെട്ടിടം ഏതാണ്ട് മുങ്ങി. അഞ്ചരയോടെ സ്ഥലത്തെത്തിയ പൊലീസ് സംഘം ഗ്രാമീണരുടെ സഹായത്തോടെ എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചുവെന്ന് എസ്പി ഋഷഭ ഗാര്‍ഗ് പറഞ്ഞു.

More Stories from this section

family-dental
witywide