ചാര്‍മിനാറിനടുത്ത് കെട്ടിടത്തിന് തീപിടിച്ച് 17 പേര്‍ക്ക് ദാരുണാന്ത്യം, അനുശോചിച്ച് പ്രധാനമന്ത്രി

ഹൈദരാബാദ്: ഹൈദരാബാദിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രമായ ചാര്‍മിനാറിനടുത്ത് കെട്ടിടത്തിന് തീപിടിച്ച് 17 പേര്‍ക്ക് ദാരുണാന്ത്യം. ഒമ്പതു പേര്‍ പൊള്ളലേറ്റും, എട്ടുപേര്‍ ശ്വാസംമുട്ടിയുമാണ് മരിച്ചതെന്ന് മുതിര്‍ന്ന അഗ്‌നിശമന സേനാ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ജനവാസമേറെയുള്ള ഗുല്‍സാര്‍ ഹൗസിലാണ് വന്‍ തീപിടുത്തമുണ്ടായത്. ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് തീപിടുത്തമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ചാര്‍മിനാറിനോട് ചേര്‍ന്നുള്ള ഒരു ജ്വല്ലറിയിലാണ് തീപിടുത്തമുണ്ടായത്. ജ്വല്ലറി പ്രവര്‍ത്തിച്ചിരുന്ന മൂന്നു നില കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും ദാരുണ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

More Stories from this section

family-dental
witywide