ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിന് അമ്മയേയും സഹോദരങ്ങളെയും കൊലപ്പെടുത്തി 17 കാരന്‍; 100 വര്‍ഷം തടവ്

ഇസ്ലാമാബാദ്: ഓണ്‍ലൈന്‍ ഗെയിമില്‍ തോറ്റതിന്റെ ദേഷ്യത്തില്‍ കുടുംബത്തിലെ നാല് പേരെ വെടിവച്ച് കൊലപ്പെടുത്തിയ പാകിസ്താനി കൗമാരക്കാരന് 100 വര്‍ഷം തടവ്. 14 വയസ്സുള്ളപ്പോഴാണ് സെയ്ന്‍ അലി അമ്മയേയും സഹോദരനെയും രണ്ട് സഹോദരിമാരെയും കൊലപ്പെടുത്തിയത്. 2022ലാണ് പാകിസ്താനെ ഞെട്ടിച്ച കൊലപാതകങ്ങള്‍ സെയ്ന്‍ നടത്തിയത്. ലാഹോര്‍ കോടതി ബുധനാഴ്ചയാണ് 17കാരനായ സെയ്ന്‍ അലിക്ക് 100 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്.

ഓണ്‍ലൈന്‍ ഗെയിമായ പബ്ജിയില്‍ തോറ്റതിന്റെ രോഷത്തിലാണ് സെയ്ന്‍ നടത്തിയത്. കോടതിയില്‍ കുറ്റം സമ്മതിച്ച പ്രതിക്ക് ഓരോ കൊലപാതകത്തിനും 25 വര്‍ഷം വീതം ആകെ 100 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചത്. അമ്മ അമ്മ നഹിദ് മുബാറക്ക് (45), മൂത്ത സഹോദരന്‍ തൈമൂര്‍ (20), സഹോദരിമാരായ മഹ്നൂര്‍ (15), ജന്നത്ത് (10) എന്നിവരെയാണ് സെയ്ന്‍ അലി സ്വന്തം വീട്ടില്‍ വെച്ച് കൊലപ്പെടുത്തിയത്. അഡീഷണല്‍ സെഷന്‍സ് ജഡ്ജ് റിയാസ് അഹമ്മദ് ആണ് നാല് ജീവപര്യന്തവും 4 മില്യണ്‍ പാക് റിയാല്‍ പിഴയും വിധിച്ചത്.

പ്രായം പരിഗണിച്ച് മാത്രമാണ് വധശിക്ഷയ്ക്ക് പകരം നാല് ജീവപര്യന്തം തടവ് ശിക്ഷ നല്‍കുന്നതെന്ന് ജഡ്ജി വിധിയില്‍ പറഞ്ഞു.

പലപ്പോഴും കളിയില്‍ തോല്‍ക്കുമ്പോള്‍ സെയ്ന്‍ അലി അക്രമ സ്വഭാവം കാട്ടിയിരുന്നു. സംഭവദിവസം കളിയില്‍ തോറ്റ ദേഷ്യത്തിന് വീട്ടില്‍ സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടന്ന അമ്മയേയും 20 വയസ്സുള്ള സഹോദരനെയും രണ്ട് സഹോദരിമാരെയും വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു. കുറ്റകൃത്യം നടന്ന ദിവസം സെയ്ന്‍ അലി മണിക്കൂറുകളോളം ഗെയിം കളിച്ചിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു.

More Stories from this section

family-dental
witywide