ഫുഡ് സ്റ്റാമ്പിൽ ട്രംപിൻ്റെ കടുംവെട്ട്! 2.4 ദശലക്ഷം അമേരിക്കക്കാർക്ക് പ്രതിമാസ ഭക്ഷ്യസഹായം ഇനി ലഭിക്കില്ലെന്ന് റിപ്പോർട്ട്

വാഷിംഗ്ടൺ: പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്റെ പുതിയ നിയമം നിലവിൽ വന്നതോടെ, ഏകദേശം 2.4 ദശലക്ഷം അമേരിക്കക്കാർക്ക് പ്രതിമാസ ഭക്ഷ്യസഹായം (ഫുഡ് സ്റ്റാമ്പ്) ലഭിക്കില്ലെന്ന് കോൺഗ്രഷണൽ ബഡ്ജറ്റ് ഓഫീസിന്റെ (സിബിഒ) റിപ്പോർട്ട്. കുട്ടികളുള്ള കുടുംബങ്ങളെയും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ വർക്ക് റിക്വയർമെന്റ് നിയമം വിപുലീകരിച്ചതാണ് ഇതിന് പ്രധാന കാരണം. ഇത് പ്രകാരം, ചില മാതാപിതാക്കൾക്കും മുതിർന്നവർക്കും ഉൾപ്പെടെയുള്ള ആളുകൾക്കും ഇനി ഭക്ഷ്യസഹായം ലഭിക്കില്ല.

കൂടാതെ, ചില ഗുണഭോക്താക്കൾക്ക് ലഭിച്ചിരുന്ന പ്രതിമാസ സഹായത്തിലും കുറവുണ്ടാകും. നിലവിൽ, സാധനങ്ങൾക്ക് ഉയർന്ന വിലയും ഫുഡ് ബാങ്കുകളിൽ കൂടുതൽ ആവശ്യക്കാരും ഉള്ളപ്പോഴാണ് ഈ മാറ്റം എന്നത് ശ്രദ്ധേയമാണ്.

പുതിയ നിയമം അനുസരിച്ച്, കുട്ടികളുള്ള മാതാപിതാക്കൾക്ക് ആദ്യമായി ഭക്ഷ്യസഹായം ലഭിക്കാൻ ജോലി ചെയ്യേണ്ടത് നിർബന്ധമാണ്. എന്നാൽ, ട്രംപ് കഴിഞ്ഞ മാസം ഒപ്പുവെച്ച ഈ നിയമത്തിന്റെ അന്തിമ പതിപ്പ് പ്രകാരം, നേരത്തെ ഹൗസ് പാസാക്കിയ ബില്ലുമായി താരതമ്യം ചെയ്യുമ്പോൾ, പോഷകാഹാര സഹായം നഷ്ടമാകുന്ന ആളുകളുടെ എണ്ണം കുറവായിരിക്കും.

More Stories from this section

family-dental
witywide