ബാലിയില്‍ യാത്രാബോട്ട് കടലില്‍ മുങ്ങി 4 മരണം, 41 പേരെ കാണാതായി, അപകടം യാത്രപുറപ്പെട്ട് അരമണിക്കൂറിനുള്ളില്‍

ന്യൂഡല്‍ഹി : ബാലിയില്‍ ഫെറി ബോട്ട് കടലില്‍ മുങ്ങി 4 പേര്‍ മരിച്ചു. 41 പേരെ കാണാതായി. കിഴക്കന്‍ ജാവയിലെ കെറ്റപാങ് തുറമുഖത്ത് നിന്ന് ബാലിയിലെ ഗിലിമാനുക് തുറമുഖത്തേക്ക് 65 പേരുമായി പോകുകയായിരുന്ന കെഎംപി ടുനു പ്രതാമ ജയ എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

ബോട്ടില്‍ 53 യാത്രക്കാരും 12 ജീവനക്കാരും ഉണ്ടായിരുന്നു. യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിലായിരുന്നു അപകടം. ഇരുപത് പേരെ രക്ഷപ്പെടുത്തിയെന്നാണ് അധികൃതര്‍ പറയുന്നത്. രക്ഷപ്പെടുത്തിയവരില്‍ പലരും അബോധാവസ്ഥയിലാണ്. നിരവധി ട്രക്കുകള്‍ ഉള്‍പ്പെടെ 22 വാഹനങ്ങളും ഉണ്ടായിരുന്നു. കാണാതായവര്‍ക്കായി 9 ബോട്ടുകളിലായാണ് തിരച്ചില്‍ നടത്തുന്നുണ്ട്.

കാണാതായ എല്ലാവരെയും കണ്ടെത്തുന്നതുവരെ ശ്രമങ്ങള്‍ തുടരുമെന്ന് നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സി അറിയിച്ചു. രണ്ട് മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ ഉള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്.

More Stories from this section

family-dental
witywide