
ബോസ്റ്റണ്‍ : യുഎസ് സംസ്ഥാനമായ മസാച്യുസെറ്റ്സിലെ ഹൈവേയില്‍ ചെറുവിമാനം തകര്‍ന്നുവീണ് രണ്ടു പേര്‍ മരണപ്പെട്ടു. അപകടസമയത്ത് ഹൈവേയിലുണ്ടായിരുന്ന ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ശക്തമായ കാറ്റും മഴയുമാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
ഡാര്‍ട്ട്മൗത്ത് എന്ന് സ്ഥലത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. മസാച്യുസെറ്റ്സിന്റെ തലസ്ഥാനമായ ബോസ്റ്റണില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. ന്യൂ ബെഡ്‌ഫോര്‍ഡ് വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന സൊക്കാറ്റ ടിബിഎം 700 എന്ന വിമാനമാണ് അപകടത്തില്‍പെട്ടത്.