
ചെന്നൈ : അമ്മയ്ക്കു സമീപം ഉറങ്ങിക്കിടന്ന രണ്ടു വയസ്സുള്ള മകളെ പീഡിപ്പിച്ച് പിതാവ്. കുട്ടിയെ ടെറസില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. കുട്ടി കണ്ണുതുറന്നതോടെ പിതാവ് കുട്ടിയെ വാട്ടര്‍ ടാങ്കില്‍ ഉപേക്ഷിച്ച ശേഷം മുറിയിലെത്തി വീണ്ടും ഉറങ്ങി. തിരുച്ചിറപ്പള്ളിയില്‍ ഇന്നലെ പുലര്‍ച്ചെയാണു സംഭവം.
രാത്രിയില്‍ ഉറക്കം ഉണര്‍ന്ന അമ്മ കുഞ്ഞിനെ കാണാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ക്കൊപ്പം തിരച്ചില്‍ ആരംഭിച്ചു. ഒന്നും സംഭവിച്ചിട്ടില്ലെന്ന മട്ടില്‍ കുട്ടിയുടെ പിതാവും ഇവര്‍ക്കൊപ്പം കുഞ്ഞിനെ തിരഞ്ഞു. അല്‍പം സമയത്തിനുള്ളില്‍ വാട്ടര്‍ ടാങ്കില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന കുട്ടിയെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചു. കുട്ടിയുടെ നില ഗുരുതരമാണ്. ആന്തരികാവയവങ്ങളിലടക്കം വെള്ളം കയറിയിട്ടുണ്ട്.
പിതാവിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ അമ്മ തന്നെയാണ് പൊലീസില്‍ പരാതി നല്‍കിയത്. പൊലീസിനോട് നടന്നതെല്ലാം ഇയാള്‍ വെളിപ്പെടുത്തുകയും ചെയ്തു. പോക്‌സോ നിയമപ്രകാരം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.