പ്രണയം അനശ്വരമാക്കി ആഞ്ചല്‍…ജാതിയുടെ പേരില്‍ തന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം കഴിച്ച് 21 കാരി

മുംബൈ: ജാതിയുടെ പേരില്‍ തന്റെ വീട്ടുകാര്‍ കൊലപ്പെടുത്തിയ കാമുകന്റെ മൃതദേഹത്തെ വിവാഹം ചെയ്ത് 21 കാരിയായ ആഞ്ചല്‍. മഹാരാഷ്ട്രയിലെ നാന്ദേഡിലാണ് സംഭവം. സാക്ഷം ടേറ്റ് എന്ന യുവാവാണ് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ ദുരഭിമാനകൊലയ്ക്ക് ഇരയായത്. പ്രിയപ്പെട്ടവന്റെ മരണവാര്‍ത്തയറിഞ്ഞ് ഓടിയെത്തിയ ആഞ്ചല്‍, സാക്ഷം ടേറ്റിന്റെ മൃതദേഹത്തില്‍ മാല ചാര്‍ത്തി. ഇനിയുള്ള കാലം ടേറ്റിന്റെ വീട്ടില്‍ മരുമകളായി ജീവിക്കുമെന്നും പ്രഖ്യാപിച്ചു.

” സാക്ഷം മരിച്ചെങ്കിലും ഞങ്ങളുടെ സ്‌നേഹം വിജയിച്ചു, എന്റെ അച്ഛനും സഹോദരങ്ങള്‍ക്കും തോല്‍വി സംഭവിച്ചു” ആഞ്ചല്‍ മാധ്യമങ്ങളോട് പറഞ്ഞു.

പ്രണയബന്ധത്തിന്റെ പേരില്‍ ആഞ്ചലിന്റെ വീട്ടുകാര്‍ വെടിവച്ചും കല്ലുകൊണ്ട് തലയ്ക്കിടിച്ചുമാണ് യുവാവിനെ കൊലപ്പെടുത്തിയത്. സഹോദരന്‍മാര്‍ വഴിയാണ് ആഞ്ചല്‍ സാക്ഷം ടേറ്റിനെ പരിചയപ്പെട്ടത്. വീട്ടില്‍ ഇടയ്ക്കിടെ എത്തിയ സാക്ഷം പതിയെ ആഞ്ചലുമായി അടുത്തു. മൂന്നു വര്‍ഷം ഇരുവരും പ്രണയിച്ചു. വീട്ടുകാര്‍ അറിഞ്ഞതോടെ കൊലപാതകത്തിലേക്ക് എത്തുകയായിരുന്നു. സാക്ഷം ടേറ്റ് ഇല്ലാതായാല്‍ മകള്‍ ഈ അന്യജാതിക്കാരനെ വിവാഹം കഴിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ കണക്കുകൂട്ടല്‍.

ആഞ്ചല്‍ ടേറ്റിനെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നറിഞ്ഞ സഹോദരങ്ങളും പിതാവും ടേറ്റിനെ മര്‍ദിച്ചശേഷം തലയ്ക്ക് വെടിവയ്ക്കുകയും കല്ലുകൊണ്ട് അടിച്ച് തല തകര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിനു പിന്നാലെ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

21-year-old woman marries dead body of boyfriend killed by her family over caste

More Stories from this section

family-dental
witywide