
ന്യൂയോർക്ക്: അമേരിക്കയിലെ വീട്ടിൽ ഉണ്ടായ വലിയ തീപിടുത്തത്തിൽ ഇന്ത്യൻ വിദ്യാർത്ഥി വെന്തുമരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിൽ നിന്നുള്ള 24 കാരി സഹജ റെഡ്ഡി ഉദുമലയാണ് മരിച്ചത്. 2021 ൽ ഉന്നത പഠനത്തിനായി യുഎസിലേക്ക് എത്തിയതായിരുന്നു യുവതി. ന്യൂയോർക്കിലെ അൽബാനിയിലാണ് അവർ താമസിച്ചിരുന്നത്.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് തീ പടർന്നത്. സംഭവ സമയത്ത് യുവതി ഉറങ്ങുകയായിരുന്നുവെന്നും രക്ഷപ്പെടാൻ കഴിഞ്ഞില്ല എന്നുമാണ് റിപ്പോർട്ട്.
സംഭവത്തിൽ ന്യൂയോർക്കിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ദുഖം പ്രകടിപ്പിക്കുകയും കുടുംബത്തിന് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അറിയിച്ചു.
“അൽബാനിയിലെ വീടിന് തീപിടിച്ച് ജീവൻ നഷ്ടപ്പെട്ട ഇന്ത്യൻ പൗരയായ സഹജ റെഡ്ഡി ഉദുമലയുടെ അകാല വിയോഗത്തിൽ ഞങ്ങൾ വളരെയധികം ദുഃഖിതരാണ്. ഈ ദുഷ്‌കരമായ സമയത്ത് അവരുടെ കുടുംബത്തിന് ഞങ്ങളുടെ ചിന്തകളും ഹൃദയംഗമമായ അനുശോചനങ്ങളും അറിയിക്കുന്നു” – കോൺസുലേറ്റ് അറിയിച്ചു.
ഹൈദരാബാദിൽ ടിസിഎസിൽ ജീവനക്കാരനായ ഉദുമുല ജയകർ റെഡ്ഡിയുടെയും സർക്കാർ പ്രൈമറി സ്കൂൾ അധ്യാപികയായ ഗോപുമാരിയ ഷൈലജയുടെയും മൂത്ത മകളായിരുന്നു സഹജ
24-year-old Indian student dies in New York house fire.











