‘ഇന്ത്യക്ക് കൈമാറരുത്’; അവസാന നീക്കവുമായി മുംബൈ ഭീകരാക്ര​മ​ണ കേസി​ലെ പ്ര​തി യുഎസ് സുപ്രീം കോടതിയിൽ

വാ​ഷി​ങ്ട​ൺ: ഇ​ന്ത്യ​ക്ക് കൈമാറണമെന്ന ഉ​ത്ത​ര​വ് പുനഃപരിശോ​ധി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മുംബൈ ഭീ​ക​രാ​ക്ര​മ​ണ കേ​സി​ലെ പ്ര​തി ത​ഹാ​വുർ റാ​ണ അമേരിക്കൻ സു​പ്രീം​കോടതി​യെ സമീപിച്ചു. ഒ​രേ കേ​സി​ൽ ര​ണ്ടു ത​വ​ണ വി​ചാ​ര​ണ നേ​രി​ടു​ക​യും ശിക്ഷിക്കപ്പെടുക​യും ചെ​യ്യു​മെ​ന്ന് ചൂണ്ടി​ക്കാ​ട്ടി​യാ​ണ് ക​നേ​ഡി​യ​ൻ പൗരനായ പാകിസ്ഥാൻ വംശജൻ കൂടിയായ റാ​ണ ഹ​ർജി ന​ൽ​കി​യ​ത്.

യു.​എ​സി​ലെ സാൻഫ്രാൻസിസ്കോയിലുള്ള നോർത്ത് സർക്യൂ​ട്ട് അ​പ്പീ​ൽ കോടതിയടക്കം ഹ​ർജി ത​ള്ളി​യ​തോ​ടെ​ആ​ണ് റാണ സു​പ്രീം​കോ​ട​തി​യെ സമീപിച്ച​ത്. ജനുവരി 17 ​നാ​ണ് കോ​ട​തി ഹ​ർ​ജി വീ​ണ്ടും പ​രി​ഗ​ണി​ക്കു​ക. ഇ​ന്ത്യ​ക്ക് വി​ട്ടു​ന​ൽ​കാ​തി​രി​ക്കാ​ൻ റാ​ണ​യു​ടെ അവസാന നി​യ​മ പോ​രാ​ട്ട​മാ​ണി​ത്.

അതേസമയം 2008 ലെ മുംബൈ ഭീകരാക്രമണ കേസിൽ കനേഡിയൻ പൗരനായ പാകിസ്ഥാൻ വംശജനായ റാണയെ വിട്ടുകിട്ടാൻ ഏറെക്കാലമായി ഇന്ത്യ ശ്രമിക്കുകയാണ്. നേരത്തെ, സാൻഫ്രാൻസിസ്കോയിലെ നോർത്ത് സർക്യൂട്ടിനായുള്ള യു എസ് കോർട്ട് ഓഫ് അപ്പീൽസ് ഉൾപ്പെടെ കീഴ്ക്കോടതികളിലും നിരവധി ഫെഡറൽ കോടതികളിലും റാണയുടെ കേസ് പരാജയപ്പെട്ടിരുന്നു.

യുഎസ് സോളിസിറ്റർ ജനറൽ എലിസബത്ത് ബി പ്രെലോഗർ ഹർജി തള്ളണമെന്ന് സുപ്രീം കോടതിയോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഡിസംബർ 23 ന് റാണയുടെ അഭിഭാഷകൻ ജോഷ്വ എൽ ഡ്രാറ്റെൽ, യു എസ് ഗവൺമെൻ്റിൻ്റെ ശുപാർശയെ ചോദ്യം ചെയ്യുകയും തൻ്റെ റിട്ട് അംഗീകരിക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷിക്കുകയും ചെയ്തിരുന്നു.

നിലവിൽ ലോസ് ഏഞ്ചൽസിലെ ജയിലിലാണ് റാണ കഴിയുന്നത്. 26/11 മുംബൈ ആക്രമണത്തിൻ്റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളായ പാകിസ്ഥാൻ-അമേരിക്കൻ ഭീകരൻ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി റാണക്ക് ബന്ധമുണ്ടെന്നാണ് പ്രധാന ആരോപണം.

More Stories from this section

family-dental
witywide