
അബുജ : നൈജീരിയയില്‍ ഹൈസ്‌കൂള്‍ ആക്രമിച്ച് 25 വിദ്യാര്‍ഥിനികളെ തട്ടിക്കൊണ്ടുപോയി. സ്‌കൂളിലെത്തിയ സായുധസംഘത്തിന്റെ ആക്രമണത്തില്‍ ചെറുത്തുനില്‍ക്കാന്‍ ശ്രമിച്ച സ്‌കൂളിന്റെ സുരക്ഷാ ഗാര്‍ഡ് കൊല്ലപ്പെട്ടിട്ടുണ്ട്. മറ്റൊരാള്‍ക്കു പരുക്കേറ്റു. ഡങ്കോ വസാഗു മേഖലയിലെ മാഗയിലെ ബോര്‍ഡിങ് സ്‌കൂളില്‍ പുലര്‍ച്ചെ നാലിനായിരുന്നു ആക്രമണം.
2014 ല്‍ തീവ്രവാദ സംഘടനയായ ബൊക്കോ ഹറാം 276 പെണ്‍കുട്ടികളെയാണു സ്‌കൂള്‍ ആക്രമിച്ചു തട്ടിക്കൊണ്ടുപോയത്. മോചനത്തിനായി പണം ആവശ്യപ്പെടുകയും ഒടുവില്‍ അത് നല്‍കിയുമായി ഇവരെ രക്ഷപെടുത്തിയത്. നൈജീരിയയുടെ വടക്കന്‍മേഖലയില്‍ സ്‌കൂളുകളില്‍നിന്നും പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഭവങ്ങളില്‍ ഒടുവിലത്തേതാണിത്. ഇതുവരെ 1500 പെണ്‍കുട്ടികളെ സമാനമായി രീതിയില്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ട്.
25 girls kidnapped from school in Nigeria.














