ഗാസയില്‍ നിന്നും ജീവനുംകൊണ്ടോടിയത് രണ്ടരലക്ഷം പേര്‍, ആക്രമണം കടുപ്പിച്ച് ഇസ്രയേല്‍ സേന

ഗാസ സിറ്റി : ഇസ്രയേല്‍ സൈന്യം വ്യോമാക്രമണം കടുപ്പിച്ചതോടെ അടുത്ത ദിവസങ്ങളിലായി രണ്ടര ലക്ഷത്തിലധികം പേര്‍ ഗാസ നഗരം വിട്ട് പോയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. കാല്‍ ദശലക്ഷത്തിലധികം ജനങ്ങള്‍ സ്വന്തം സുരക്ഷയ്ക്കായി നഗരം വിട്ടുപോയിട്ടുണ്ടെന്നാണ് സൈന്യത്തിന്റെ കണക്കെന്ന് സൈനിക വക്താവ് കേണല്‍ അവിചയ് അദ്രെയ് എക്സില്‍ കുറിച്ചു.

അതേസമയം, ഗാസ സിറ്റിയില്‍ ഇസ്രയേല്‍ തുടരുന്ന അതിരൂക്ഷമായ ആക്രമണത്തില്‍ ഇന്നലെ 32 പേര്‍ കൂടി കൊല്ലപ്പെട്ടു. 12 പേര്‍ കുട്ടികളാണ്. ഗാസ നഗരത്തിലും പരിസര പ്രദേശങ്ങളിലുമായി ഏകദേശം പത്ത് ലക്ഷം പലസ്തീനികള്‍ താമസിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്.

ഗാസയില്‍ തുടര്‍ച്ചയായി വ്യോമാക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ശനിയാഴ്ച പടിഞ്ഞാറന്‍ ജില്ലകളിലെ താമസക്കാരെ ഒഴിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്ന ലഘുലേഖകള്‍ ഇസ്രയേല്‍ സൈന്യം വിതരണം ചെയ്തിരുന്നു. സുരക്ഷയ്ക്കായി, ഗാസയുടെ തെക്ക് ഭാഗത്തുള്ള അല്‍-റാഷിദ് സ്ട്രീറ്റ് വഴി ഉടന്‍ ഒഴിഞ്ഞുപോകുക.’ എന്നാണ് ലഘുലേഖയില്‍ പറയുന്നത്.

More Stories from this section

family-dental
witywide