അതേ എന്റെ ഭര്‍ത്താവിന് 60 വയസുണ്ട്…എന്റെ അമ്മയേക്കാള്‍ പ്രായം…; ശ്രദ്ധനേടി 28 കാരി കരോലിന്‍ ലെവിറ്റിന്റെ വാക്കുകള്‍

വാഷിംഗ്ടണ്‍ : ജനുവരിയില്‍ റിപ്പബ്ലിക്കന്‍ നേതാവായ ഡോണള്‍ഡ് ട്രംപ് അധികാരമേറ്റപ്പോള്‍, അദ്ദേഹം തന്റെ പ്രിയപ്പെട്ടവരില്‍ ഒരാളായ കരോലിന്‍ ലെവിറ്റിനെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നു. ലെവിറ്റ് ജനശ്രദ്ധനേടിയത് വളരെ പെട്ടെന്നായിരുന്നു. ലെവിറ്റ് ട്രംപിന്റെ ശബ്ദമായി മാറുകയും അദ്ദേഹത്തിന്റെ വിമര്‍ശകര്‍ക്ക് ചുട്ട മറുപടി നല്‍കുകയും ചെയ്ത് വേഗത്തില്‍ ശ്രദ്ധാ കേന്ദ്രമായി. അസിസ്റ്റന്റ് മുതല്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രസ് സെക്രട്ടറി വരെയുള്ള പദവിയാണ് 28 വയസ്സുള്ളപ്പോഴേക്കും കരോലിനെ തേടി എത്തിയത്. ഇപ്പോഴിതാ കരോലിന്‍ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ ചില തുറന്നുപറച്ചിലുകള്‍ ശ്രദ്ധിക്കപ്പെടുന്നു.

താനും ഭര്‍ത്താവും തമ്മില്‍ 32 വയസ്സ് വ്യത്യാസമുണ്ടെന്നും അദ്ദേഹത്തിന് 60 വയസുണ്ടെന്നും ഇത് അസാധാരണമാണെന്നുമായിരുന്നു ലെവിറ്റ് തുറന്നുപറഞ്ഞത്. 28 കാരി ലെവിറ്റ് ജനുവരിയില്‍ ട്രംപിന്റെ സ്ഥാനാരോഹണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്- 60 വയസ്സുള്ള നിക്കോളാസ് റിച്ചിയോയെ വിവാഹം കഴിച്ചത്. മിറാന്‍ഡ ഡിവൈന്‍ പോഡ്കാസ്റ്റുമായുള്ള പോഡ് ഫോഴ്സ് വണ്ണിലെ ഒരു പുതിയ അഭിമുഖത്തിനിടെയാണ് തന്റെ വിവാഹം ‘അസാധാരണമാണ്’ എന്ന് ലെവിറ്റ് സമ്മതിച്ചത്. കൂടാതെ തങ്ങളുടെ പ്രായവ്യത്യാസത്തെക്കുറിച്ച് തന്റെ മാതാപിതാക്കള്‍ തുടക്കത്തില്‍ ആശങ്കാകുലരായിരുന്നുവെന്നും ഭര്‍ത്താവിന് തന്റെ അമ്മയേക്കാള്‍ പ്രായമുണ്ടെന്നും ലെവിറ്റ് പറയുന്നു. ”പക്ഷേ, തീര്‍ച്ചയായും, അവര്‍ അവനെ അറിയുകയും ഒരു പുരുഷന്‍ എന്ന നിലയില്‍ അവന്‍ ആരാണെന്നും അവന്റെ സ്വഭാവവും അവന്‍ എന്നെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്നും കണ്ടപ്പോള്‍, അത് അവര്‍ക്ക് വളരെ എളുപ്പമായിത്തീര്‍ന്നു എന്ന് ഞാന്‍ കരുതുന്നു,” ലെവിറ്റ് കൂട്ടിച്ചേര്‍ത്തു. ”ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും സുഹൃത്തുക്കളാണ്. അതായത്, ഇത് ഒരു സാധാരണ കുടുംബ ബന്ധമാണ്. എന്റെ ഭര്‍ത്താവിന് എന്റെ മാതാപിതാക്കളോടും അവര്‍ എന്നെ വളര്‍ത്തിയ രീതിയോടും അത്രയധികം ബഹുമാനമുണ്ട്, അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് ഒരുപാട് ആസ്വദിക്കുന്നു.”- ലെവിറ്റ് പറഞ്ഞു.

‘നിങ്ങളുടെ പ്രായത്തിലുള്ള ആണ്‍കുട്ടികളെ, അത്രയും പക്വതയുള്ളവരെ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലേ?’ എന്ന് അവതാരക ചോദിച്ചപ്പോള്‍ ലെവിറ്റ് ചിരിച്ചുകൊണ്ട് ‘സത്യം പറഞ്ഞാല്‍, ഇല്ല, എന്ന് മറുപടി പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പറാണ് തന്റെ ഭര്‍ത്താവ് നിക്കോളാസ് റിച്ചിയോയെന്നും 2022 ലാണ് തങ്ങള്‍ സുഹൃത്തുക്കള്‍ വഴി കണ്ടുമുട്ടിയതെന്നും ലെവിറ്റ് വിശദീകരിച്ചു. അന്ന് ന്യൂ ഹാംഷെയറിലെ കോണ്‍ഗ്രസിലേക്ക് ലെവിറ്റ് മത്സരിക്കുന്ന സമയമായിരുന്നു, പക്ഷേ ആ തിരഞ്ഞെടുപ്പില്‍ അവര്‍ പരാജയപ്പെട്ടു.

അഭിമുഖത്തിനിടെ, കരോലിന്‍ ലീവിറ്റ് തന്റെ ഭര്‍ത്താവ് ജീവിത വിജയം നേടിയ ആളാണെന്നും ഇരുവര്‍ക്കും ഒരുകുഞ്ഞുണ്ടെന്നും സ്‌ന്തോഷം പങ്കുവെച്ചു. തന്റെ ഭര്‍ത്താവ് ഒരു അത്ഭുതകരമായ വ്യക്തിയാണെന്നും തന്നെപ്പോലെയല്ല, അദ്ദേഹം വളരെ അന്തര്‍മുഖനാണെന്നും അവര്‍ പറഞ്ഞു. അദ്ദേഹം സോഷ്യല്‍ മീഡിയയിലില്ലെന്നും അവര്‍ വ്യക്തമാക്കി.

28-year-old Caroline Levitt’s words caught attention about her 60 year old husband.

More Stories from this section

family-dental
witywide