
ചെന്നൈ : തമിഴ്‌നാട്ടില്‍ കാര്‍ അപകടത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ക്ക് ദാരുണാന്ത്യം. തൂത്തുക്കുടിയിലാണ് ഡോക്ടര്‍മാര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അപകടമുണ്ടായത്. 2 പേരുടെ നില ഗുരുതരമാണ്. തൂത്തുക്കുടി ഗവ. മെഡിക്കല്‍ കോളജിലെ ഹൗസ് സര്‍ജന്‍മാര്‍ സഞ്ചരിച്ച കാര്‍, കനത്ത മഴയെത്തുടര്‍ന്നു നിയന്ത്രണം വിട്ടു റോഡിരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. ന്യൂ പോര്‍ട്ട് ബീച്ച് റോഡിലാണ് അപകടം.
ഹൗസ് സര്‍ജന്‍മാരായ സരൂപന്‍ (23), രാഹുല്‍ ജെബാസ്റ്റ്യന്‍ (23) മുകിലന്‍ (23) എന്നിവരാണ് മരിച്ചത്. ശരണ്‍, കൃതിക് കുമാര്‍ എന്നിവരെ ഗുരുതരമായ പരുക്കുകളോടെ തൂത്തുക്കുടി ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
3 dead, 2 in critical condition after car carrying doctors hits tree in Thoothukudi.













