സ്വിറ്റ്‌സര്‍ലന്‍ഡിന് 39% തീരുവ; ട്രംപിനെ ട്രോളാന്‍ വാച്ചിറക്കി സ്വിസ് കമ്പനി, ഒറ്റനോട്ടത്തില്‍ വല്ലതും പിടികിട്ടിയോ!

ന്യൂഡല്‍ഹി : തീരുവ ഭൂതത്തെക്കാട്ടി ലോക രാജ്യങ്ങളെ വരുതിയില്‍ക്കൊണ്ടുവരാന്‍ ശ്രമിക്കുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെ പരിസഹിക്കാന്‍ പുതിയ വാച്ച് പുറത്തിറക്കി സ്വിസ് കമ്പനി സ്വാച്ച്.

‘വാട്ട് ഇഫ്… താരിഫ്‌സ്?’ എന്ന മോഡലില്‍ പുറത്തിറക്കിയ വാച്ചില്‍ 3, 9 എന്നിവയുടെ സ്ഥാനങ്ങള്‍ പരസ്പരം മാറ്റിയാണ് നല്‍കിയിരിക്കുന്നത്. വാച്ചില്‍ ശതമാന (%) ചിഹ്നവും പതിച്ചിട്ടുണ്ട്. സ്വിറ്റ്‌സര്‍ലന്‍ഡിനുമേല്‍ ട്രംപ് 39% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതിനെ കളിയാക്കിയാണിതെന്ന് കമ്പനി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. ലിമിറ്റഡ് എഡിഷന്‍ വാച്ച് തല്‍ക്കാലം സ്വിറ്റ്‌സര്‍ലന്‍ഡില്‍ മാത്രമേ ലഭിക്കൂ.

ബീജ്, നീല കളര്‍ ഷെയ്ഡുകളില്‍ വാച്ച് ലഭ്യമാണ്. വാച്ചിന് 139 സ്വിസ് ഫ്രാങ് ആണ് വില (ഏകദേശം 12,300 രൂപ). തീരുവ ഒഴിവാക്കാന്‍ ഇനിയും ചര്‍ച്ചയ്ക്ക് മുതിരാത്ത സ്വിസ് ഗവണ്‍മെന്റിനെ പോസിറ്റീവായി പ്രകോപിപ്പിക്കാന്‍ കൂടിയാണ് വാച്ച് അവതരിപ്പിച്ചതെന്നും കമ്പനി വ്യക്തമാക്കി.

Also Read

More Stories from this section

family-dental
witywide