
മൊണ്ടാന : പടിഞ്ഞാറന്‍ അമേരിക്കന്‍ സംസ്ഥാനമായ മൊണ്ടാനയിലുണ്ടായ വെടിവയ്പ്പില്‍ നാല് പേര്‍ മരിച്ചു. വെള്ളിയാഴ്ച രാവിലെ 10:30 ഓടെയാണ് അനക്കോണ്ടയിലെ ദി ഔള്‍ ബാറില്‍ വെടിവയ്പ്പ് നടന്നതെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന മൊണ്ടാന ഡിവിഷന്‍ ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അറിയിച്ചു
ബാറിന്റെ തൊട്ടടുത്ത വീട്ടില്‍ താമസിച്ചിരുന്ന 45 കാരനായ മൈക്കല്‍ പോള്‍ ബ്രൗണ്‍ ആണ് വെടിവയ്പ്പ് നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അനക്കോണ്ടയ്ക്ക് പടിഞ്ഞാറുള്ള സ്റ്റമ്പ് ടൗണ്‍ പ്രദേശത്താണ് അദ്ദേഹത്തെ അവസാനമായി കണ്ടതെന്നാണ് വിവരമെന്ന് അധികൃതര്‍ പറഞ്ഞു.
വനപ്രദേശമായ ഇവിടെ ഇയാള്‍ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതോടെ പൊലീസ് ഇവിടം വളയുകയും തിരച്ചില്‍ നടത്തുകയും ചെയ്തിരുന്നു.
Tags: