യുഎസ് വാഹനാപകടത്തിൽ കാണാതായ ഇന്ത്യൻ വംശജരായ കുടുംബത്തിലെ നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തി, വാഹനം കണ്ടെത്തിയത് കൊക്കയിൽ നിന്ന്

ന്യൂയോർക്ക് : ന്യൂയോർക്കിൽ വെസ്റ്റ് വെർജീനിയയിൽ നിന്നും വാഹനാപകടത്തിൽ കാണാതായ ഇന്ത്യൻ വംശജരായ കുടുംബത്തിലെ നാലു പേരെ മരിച്ച നിലയിൽ കണ്ടെത്തി. ആശാ ദിവാൻ (85), ഡോ കിഷോർ ദിവാൻ (89), ശൈലേഷ് ദിവാൻ (86), ഗീത ദിവാൻ (84) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

ശനിയാഴ്ചയാണ് വെസ്റ്റ് വെർജീനിയയിലെ ബിഗ് വീലിംഗ് ക്രീക്ക് റോഡിലെ ഒരു കൊക്കയിൽ നിന്ന് ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തിയത്. അഞ്ചു മണിക്കൂറിലധികം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് എല്ലാവരെയും പുറത്തെത്തിക്കാനായത്.

ശനിയാഴ്ച രാത്രി 9.30-ഓടെയാണ് അപകടം നടന്നതായി കണ്ടെത്തിയത്. ന്യൂയോർക്കിലെ ബഫല്ലോയിൽ നിന്ന് വെസ്റ്റ് വെർജീനിയയിലെ പ്രഭുപാദസ് പാലസ് ഓഫ് ഗോൾഡിലേക്ക് പോയ ഇവരെ കാണാതാകുകയായിരുന്നു.

ജൂലൈ 29-ന് പെൻസിൽവാനിയയിലെ ബർഗർ കിംഗ് ഔട്ട്‌ലെറ്റിലാണ് ഇവരെ അവസാനമായി കണ്ടതെന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് ലൈസൻസ് പ്ലേറ്റ് റീഡർ വഴി ഐ-79 ഹൈവേയിലൂടെ ഇവർ സഞ്ചരിച്ച വാഹനം തെക്കോട്ടേക്ക് പോയതായും കണ്ടെത്തിയിരുന്നു.

More Stories from this section

family-dental
witywide