
ജീമോൻ റാന്നി
ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമിനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹുസ്റ്റന്റെ (ICECH) ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരുന്ന ക്രിസ്മസ് കരോളും കരോൾ ഗാനമത്സരവും ഈ വർഷം ഡിസംബർ 28 ന് വൈകിട്ട് അഞ്ച് മണിക്ക് ഹൂസ്റ്റൺ സെന്റ്. ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ വെച്ചു നടത്തപ്പെടുന്നു. ഹൂസ്റ്റനിലെ 20 പള്ളികൾ ചേർന്നുള്ള ഈ പരിപാടി വിപുലമായ കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നു.
ഈ വർഷത്തെ ക്രിസ്മസ് കരോളിൽ മാർത്തോമാ സഭ വികാരി ജനറൽ വെരി. റവ .ഡോ. ചെറിയാൻ തോമസ് ക്രിസ്തുമസ് ദൂത് നൽകും. ക്രിസ്തുമസ് കരോൾ മൽസരത്തിൽ വിജയിക്കുന്ന വർക്കും ട്രോഫികളും ക്യാഷ് അവാർഡും നൽകും. ഐ സിഇസിഎച്ച് ഒക്ടോബറിൽ നടത്തിയ ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിലെ വിജജയികൾക്കും ട്രോഫികൾ നൽകുന്നതായിരിക്കും.
ഐസിഇസിഎച് പ്രസിഡന്റ് റവ.ഫാ. ഡോ. ഐസക്ക് ബി പ്രകാശ്, വൈസ് പ്രസിഡന്റ് റവ. ഫാ രാജേഷ് കെ ജോൺ, സെക്രട്ടറി ഷാജൻ ജോർജ്, ട്രഷറർ രാജൻ അങ്ങാടിയിൽ, പി.ആർ.ഓ ജോൺസൻ ഉമ്മൻ, നൈനാൻ വീട്ടീനാൽ, ഫാൻസിമോൾ പള്ളത്തു മഠം, ഡോ അന്ന ഫിലിപ്പ്, മിൽറ്റ മാത്യു, ക്രിസ്തമസ് കരോൾ കോഓർഡിനേറ്റർമാരായി റവ. ഫാ. ജെക്കു സക്കറിയ, ജിനോ ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിക്കുന്നു.
44th ICECH Christmas Carol and 4th Carol Singing Competition on December 28













