യുഎസിലെ ഫാക്‌ടറി റെയ്‌ഡിൽ 475 ജീവനക്കാർ അറസ്റ്റിലായ സംഭവം; പൗരന്മാരെ മോചിപ്പിക്കാൻ പ്രത്യേക വിമാനവുമായി ദക്ഷിണ കൊറിയ

ന്യൂയോർക്ക്: യുഎസിലെ ഫാക്‌ടറിയിലെ റെയ്‌ഡിൽ 475 ജീവനക്കാർ അറസ്റ്റിലായ സംഭവത്തിൽ പൗരന്മാരെ മോചിപ്പിക്കാൻ പ്രത്യേക വിമാനവുമായി ദക്ഷിണ കൊറിയ. തങ്ങളുടെ പൗരന്മാരെ മോചിപ്പിച്ചു നാട്ടിൽ തിരിച്ചെത്തിക്കാൻ പ്രത്യേക വിമാനം അയയ്ക്കുമെന്നും ഇക്കാര്യത്തിൽ യുഎസുമായി ധാരണയായെന്നും ദക്ഷിണ കൊറിയ വ്യക്ത‌മാക്കി.

നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദക്ഷിണ കൊറിയയുടെ വിദേശകാര്യമന്ത്രി ചോ ഹ്യാൻ യുഎസിലേക്കു പുറപ്പെട്ടു. ജോർജിയ സംസ്‌ഥാനത്തെ ഹ്യൂണ്ടായ് ഫാക്‌ടറിയിൽ നടത്തിയ റെയ്‌ഡിലാണ് അനധികൃത കുടിയേറ്റക്കാരായ 300 ദക്ഷിണ കൊറിയൻ പൗരന്മാരടക്കം 475 ജീവനക്കാരെ യു എസ് പൊലീസ് അറസ്‌റ്റ് ചെയ്തത്.

More Stories from this section

family-dental
witywide