ടിബറ്റില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; ആളപായമില്ല

ന്യൂഡല്‍ഹി : ടിബറ്റില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. തിങ്കളാഴ്ച പുലര്‍ച്ചെയുണ്ടായ ഭൂചലനത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഷിഗാറ്റ്‌സെ നഗരത്തില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് പ്രഭവകേന്ദ്രം. പുലര്‍ച്ചെ 5:11 നായിരുന്നു ഭൂകമ്പമെന്നാണ് റിപ്പോര്‍ട്ട്.

ജനുവരിയില്‍, ഷിഗാറ്റ്‌സെയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെയുള്ള ടിബറ്റിലെ ടിന്‍ഗ്രി കൗണ്ടിയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ 120 ല്‍ അധികം പേര്‍ മരണപ്പെട്ടിരുന്നു. അന്ന് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമായിരുന്നു ടിബറ്റിനെ മുറിവേല്‍പ്പിച്ച് കടന്നു പോയത്.

More Stories from this section

family-dental
witywide