
ന്യൂഡല്‍ഹി: രാജ്യത്ത് സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ ബാക്കി അതീവ സുരക്ഷാ മേഖലയായ ചെങ്കോട്ടയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച 5 ബംഗ്ലദേശി പൗരന്‍മാര്‍ പിടിയിലായി. അനധികൃത കുടിയേറ്റക്കാരാണ് ഡല്‍ഹി പൊലീസിന്റെ പിടിയിലായിരിക്കുന്നത്. ഇവരില്‍നിന്ന് ബംഗ്ലദേശ് പൗരത്വം തെളിയിക്കുന്ന രേഖകള്‍ കണ്ടെടുത്തിട്ടുണ്ട്. 20 നും 25 നും ഇടയില്‍ പ്രായമുള്ള ഇവരെ ചോദ്യം ചെയ്തുവരികയാണ്. നഗരത്തില്‍ കുറച്ചുകാലമായി വിവിധ ജോലികള്‍ ചെയ്ത് ജീവിക്കുകയായിരുന്നു ഇവരെന്നാണ് നിലവിലെ വിവരം. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങ് നടക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെ രാജ്യത്ത് സുരക്ഷാപരിശോധനകള്‍ കടുപ്പിച്ചിട്ടുണ്ട്.