ഇറാനിൽ ഇസ്രയേൽ മിസൈൽ ആക്രമണത്തിൽ 5 ഇന്ത്യൻ വിദ്യാർഥികൾക്ക് പരുക്ക്

ടെഹ്‌റാന്‍ : ടെഹ്‌റാന്‍ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സയന്‍സസിന്റെ കെട്ടിടത്തിനുനേരെയുള്ള ഇസ്രയേല്‍ മിസൈല്‍ ആക്രമണത്തില്‍ 5 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു. പരുക്ക് നിസ്സാരമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കശ്മീരിൽ നിന്നുള്ള മൂന്ന് പേരും മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് പേരും ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇറാനിയൻ സമയം ഇന്നലെ ഉച്ചകഴിഞ്ഞ് 3 മണിയോടെ ടെഹ്‌റാൻ യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ സയൻസസിന് (TUMS) സമീപമുള്ള ഒരു ജനവാസ മേഖലയിൽ നടന്ന വ്യോമാക്രമണത്തിലാണ് പരിക്കുകൾ സംഭവിച്ചത്.

അതേസമയം, ടെഹ്‌റാനിലെ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാര്‍ തെക്കന്‍ നഗരമായ ക്വോമിലേക്കു മാറണമെന്ന് എംബസി നിര്‍ദേശിച്ചു.

More Stories from this section

family-dental
witywide