
നെതര്‍ലാന്‍ഡ്‌സിന്റെ തലസ്ഥാനനഗരമായ ആംസ്റ്റര്‍ഡാമില്‍ അഞ്ചുപേര്‍ക്ക് കുത്തേറ്റു. ആക്രമണത്തില്‍ പ്രതി കസ്റ്റഡിയിലായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ കാരണമോ പിന്നിലെ ലക്ഷ്യമോ സംബന്ധിച്ച് നിലവില്‍ പൊലീസിന് വിവരമൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം തുടരുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറഞ്ഞു.
പരുക്കറ്റവരെ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. പ്രദേശത്ത് കനത്ത പൊലീസ് സുരക്ഷ തുടരുന്നുണ്ട്. സംഭവത്തിന്റെ ചിത്രങ്ങള്‍ കൈവശമുള്ളവര്‍ തെളിവായി നല്‍കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു. പ്രദേശത്തേക്കുള്ള യാത്ര ഒഴിവാക്കാനും അന്വേഷണത്തില്‍ പൊലീസിനോട് സഹകരിക്കാനും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.