
ഗാസയിൽ സമാധാന ഉടമ്പടി ലംഘിച്ച് ഇസ്രയേലിന്റെയും ഹമാസിന്റെയും വ്യോമാക്രമണം. വെടിനിർത്തൽ ആരംഭിച്ച് ഒമ്പത് ദിവസത്തിന് ശേഷമാണ് വീണ്ടും ആക്രമണം ഉണ്ടായിരിക്കുന്നത്. ഇന്നലെ നടന്ന വ്യോമാക്രമണത്തിൽ 52 പേർക്ക് ജീവൻ നഷ്ടമായി. തെക്കൻ ഗാസയിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രയേൽ സ്ഥിരീകരിച്ചു.
റോക്കറ്റ് ഗ്രനേഡുകളും ഉപയോഗിച്ച് ഹമാസ് ആക്രമണം നടത്തിയെന്നും ഇസ്രയേൽ പറയുന്നു. ആക്രമണം കടുക്കുന്ന സാഹചര്യത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അടിയന്തര യോഗം വിളിച്ചു. ഹമാസിൻ്റെ ആക്രമണത്തിന് ശക്തമായ മറുപടി നൽകണമെന്ന് നെതന്യാഹു പ്രതികരിച്ചു. അതേസമയം വെടിനിർത്തൽ കരാറിലെ തുടർ ചർച്ചകൾക്കായി ഹമാസ് സംഘം കെയ്‌റോയിൽ എത്തി.