55 മത് സംസ്ഥാന ചലച്ചിത്ര അവാർഡ്: പുരസ്കാരങ്ങൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്

55മത് സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനത്തിൽ അവാർഡുകൾ വാരിക്കൂട്ടി മഞ്ഞുമ്മൽ ബോയ്സ്. മികച്ച സംവിധായകനായി ചിദംബരത്തെ തിരഞ്ഞെടുത്തു. മഞ്ഞുമ്മൽ ബോയ്സിലെ വിയർപ്പ് തുന്നിയിട്ട കുപ്പായം എന്ന ഗാനമെഴുതിയ റാപ്പർ വേടൻ മികച്ച ഗാനരചയിതാവിനുള്ള പുരസ്കാരം നേടി. ചിത്രത്തിലെ അഭിനയത്തിന് മികച്ച സ്വഭാവ നടനായി സൗബിൻ ഷാഹിർ അർഹനായി.

മികച്ച ഛായ​ഗ്രഹകനായി ഷൈജു ഖാലിദും തിരക്കഥാകൃത്തായി ചിദംബരവും മികച്ച കലാസംവിധായകനായി അജയൻ ചാലിശ്ശേരിയും പുരസ്കാരം നേടി. 200 കോടി കളക്ഷൻ നേടുന്ന ആദ്യ മലയാള ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ചിത്രത്തിന് കേരളത്തിന് പുറത്തും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ.

55th State Film Awards: Manjummal Boys bagged awards

More Stories from this section

family-dental
witywide