അഫ്ഗാൻ ആക്രമണങ്ങളിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടു; ശക്തമായ മറുപടി നൽകുമെന്ന് പാക് പ്രധാനമന്ത്രി ഷെരീഫ്

ഇസ്ലാമാബാദ് : പാക്കിസ്ഥാനിലുണ്ടായ താലിബാൻ ആക്രമണങ്ങളിൽ മരണപ്പെട്ട സൈനികരുടെ എണ്ണം 58ലേക്ക് ഉയർന്നു. ആക്രമണത്തിന് ‘ശക്തമായ’ മറുപടി നല്‍കുമെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഞായറാഴ്ച വ്യക്തമാക്കി. ‘പാകിസ്ഥാന്റെ പ്രതിരോധത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല, എല്ലാ പ്രകോപനങ്ങള്‍ക്കും ശക്തവും ഫലപ്രദവുമായ മറുപടി ലഭിക്കും,’ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ആക്രമണങ്ങളില്‍ അഫ്ഗാന്‍ സൈന്യം 25 പാകിസ്ഥാന്‍ സൈനിക പോസ്റ്റുകള്‍ പിടിച്ചെടുത്തുവെന്നു താലിബാന്‍ സര്‍ക്കാരിന്റെ മുഖ്യ വക്താവ് സബിഹുള്ള മുജാഹിദ് പറഞ്ഞു. അഫ്ഗാന്‍ പ്രദേശത്തും വ്യോമാതിര്‍ത്തിയിലും ആവര്‍ത്തിച്ചുള്ള പാക് ലംഘനങ്ങള്‍ക്കുള്ള പ്രതികാരമായാണ് ആക്രമണമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ വിശേഷിപ്പിക്കുന്നത്.

58 Pakistani soldiers killed in Afghan attacks; Pakistan PM vows to respond

More Stories from this section

family-dental
witywide