ടേക്ക് ഓഫ് മുതൽ കത്തുന്നതു വരെയുള്ള 59 സെക്കൻഡ് സമ്പൂർണ വീഡിയോ പുറത്ത്! ലോകത്തെ നടുക്കിയ അഹമ്മദാബാദ് ആകാശ ദുരന്തം ഇങ്ങനെ

ലോകത്തെ നടുക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്ന വീഡിയോ പുറത്ത്. ടേക്ക് ഓഫ് മുതൽ വിമാനം കത്തിയെരിയുന്നതുവരെയുള്ള 59 സെക്കൻഡ് ദൈർഖ്യമുള്ള വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. അഹമ്മദാബാദ് ആകാശ ദുരന്തത്തിന്‍റെ വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ വീഡിയോ.

അതേസമയം അഹമ്മദാബാദ് വിമാന ദുരന്തത്തിൽ 241 പേരാണ് മരണപ്പെട്ടത്. എല്ലാവരും മരിച്ചെന്നാണ് കരുതിയിരുന്നതെങ്കിലും ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെന്ന വാർത്തിയാണ് പിന്നീട് പുറത്തുവന്നത് വന്നത്. വിമാനത്തിലുണ്ടായിരുന്ന 241 പേരും മരണപ്പെട്ടപ്പോൾ 45 കാരനായ രമേഷ് വിശ്വാസ് കുമാര്‍ ആണ് ദുരന്തത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. ബ്രിട്ടീഷ് പൗരനായ ഇന്ത്യന്‍ വംശജനാണ് രമേഷ്. എമര്‍ജന്‍സി എക്സിറ്റിലൂടെയാണ് രമേഷ് രക്ഷപ്പെട്ടതെന്നാണ് വിവരം.

ഇന്ന് ഉച്ചയോടെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പോയ എയർ ഇന്ത്യ ബോയിങ് 787-8 വിമാനമാണ് തകർന്നുവീണത്. വിമാനം തീഗോളമായി തകർന്ന് വീണതാണ് അപകടത്തിന്‍റെ വ്യാപ്തി വർധിപ്പിച്ചത്. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിലുണ്ടായിരുന്ന ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയടക്കമുള്ളവരുടെ മരണം ഗുജറാത്ത് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. 1:38 ന് വിമാനം ടേക്ക് ഓഫ് ചെയ്ത വിമാനമാണ് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണത്. 625 അടി ഉയരത്തിൽ നിന്ന് വീണ് കത്തിയതായി ദൃക്സാക്ഷികൾ വ്യക്തമാക്കുന്നു. ആളിക്കത്തിയ വിമാനം പ്രദേശത്തെ മെഡിക്കൽ കോളേജ് ഹോസ്റ്റലിന് മുകളിലേക്കാണ് വീണത്. ഇത് അപകടത്തിന്‍റെ തോത് വർധിപ്പിക്കാൻ കാരണമായേക്കുമെന്ന് ആശങ്കയുണ്ട്.

More Stories from this section

family-dental
witywide